മോഷണത്തിനിടെ തളർന്നുപോയി; എയർകണ്ടീഷണർ ഓൺ ചെയ്ത് ഉറങ്ങിയ കള്ളനെ വിളിച്ചുണർത്തി പോലീസ്! തായ്‌ലൻഡിലെ ഒരു വീട്ടിൽ മോഷണത്തിനായി കയറിയ കള്ളൻ, അവിടുത്തെ എയർകണ്ടീഷണറിന്റെ തണുപ്പേറ്റ് സുഖമായി ഉറങ്ങിപ്പോയി. രാവിലെ വീട്ടുടമസ്ഥൻ ഉണർന്നപ്പോൾ അപരിചിതൻ തന്റെ കിടപ്പുമുറിയിൽ ഉറങ്ങുന്നത് കണ്ട് പോലീസിനെ വിളിക്കുകയായിരുന്നു. മദ്ധ്യ തായ്‌ലൻഡിലെ സാരാബുരി പ്രവിശ്യയിലാണ് ഈ വിചിത്ര സംഭവം നടന്നത്. സക്ദ എന്ന യുവാവ് പുലർച്ചെ രണ്ട് മണിയോടെയാണ് ഒരു വീട്ടിൽ മോഷണത്തിനായി അതിക്രമിച്ചു കയറിയത്. വിലപിടിപ്പുള്ള സാധനങ്ങൾ തിരയുന്നതിനിടയിൽ ഇയാൾ കിടപ്പുമുറിയിൽ പ്രവേശിച്ചു. അവിടെയുണ്ടായിരുന്ന എയർകണ്ടീഷണർ കണ്ടപ്പോൾ കള്ളന് ഒരു മോഹം, അല്പനേരം തണുപ്പേറ്റ് വിശ്രമിക്കാം. എസി ഓൺ ചെയ്ത് പുതപ്പും പുതച്ച് കിടന്ന കള്ളൻ അറിയാതെ അഗാധ നിദ്രയിലാണ്ടുപോയി. രാവിലെ വീട്ടുടമസ്ഥൻ എഴുന്നേറ്റപ്പോൾ തന്റെ മുറിയിലെ എസി പ്രവർത്തിക്കുന്നത് കണ്ട് അത്ഭുതപ്പെട്ടു. മുറി പരിശോധിച്ചപ്പോൾ പുതപ്പിനുള്ളിൽ ആരോ കിടന്നുറങ്ങുന്നത് കണ്ട അദ്ദേഹം ഉടൻ തന്നെ പോലീസിനെ വിവരമറിയിച്ചു. പോലീസ് എത്തി വിളിച്ചുണർത്തിയപ്പോഴാണ് താൻ മോഷ്ടിക്കാൻ വന്നതാണെന്ന കാര്യം കള്ളൻ പോലും ഓർമ്മിച്ചത്. ഉറക്കപ്പിച്ചിൽ എഴുന്നേറ്റ കള്ളനെ പോലീസ് അപ്പോൾ തന്നെ കൈയ്യോടെ പിടികൂടി
Funny News
മോഷണത്തിനിടെ തളർന്നുപോയി; എയർകണ്ടീഷണർ ഓൺ ചെയ്ത് ഉറങ്ങിയ കള്ളനെ വിളിച്ചുണർത്തി പോലീസ്!
തായ്‌ലൻഡിലെ ഒരു വീട്ടിൽ മോഷണത്തിനായി കയറിയ കള്ളൻ, അവിടുത്തെ എയർകണ്ടീഷണറിന്റെ തണുപ്പേറ്റ് സുഖമായി ഉറങ്ങിപ്പോയി. രാവിലെ വീട്ടുടമസ്ഥൻ ഉണർന്നപ്പോൾ അപരിചിതൻ തന്റെ കിടപ്പുമുറിയിൽ ഉറങ്...